വ്യവാസായ ആശയങ്ങളില്‍ നിക്ഷേപം നടത്തുന്ന ഏഞ്ചല്‍ ഫണ്ട് മാതൃകയില്‍ ടൈയും ഒരു ഫണ്ട് സ്വരൂപിക്കുന്നു. പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രാരംഭ ചെലവുകള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ടൈ പ്രസിഡന്റ് ജോണ്‍.കെ.പോള്‍ അറിയിച്ചു.

തുടക്കത്തില്‍ പ്രധാനപ്പെട്ട 50 അംഗങ്ങള്‍ ഓരോ ലക്ഷം രൂപ വീതം എടുത്ത് 50 ലക്ഷത്തിന്റെ ഫണ്ടാണ് രൂപീകരിക്കുന്നത്. ടൈ കോണ്‍ഫറന്‍സില്‍ നിന്നും മിച്ചവരുമാനം ലഭിച്ചാല്‍ അതും ഈ ഫണ്ടിലേക്ക് മാറ്റും.

Ads By Google

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ടൈ പണപ്പിരിവ് നടത്തുകയോ ഫണ്ട് സ്വരൂപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് അറിയിച്ചു. വ്യവസായത്തിന് ഉതകുന്ന ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക മാത്രമാണ് ചെയ്തിരുന്നത്.

എന്നാല്‍ ധാരാളം യുവജനങ്ങള്‍ പ്രായോഗികമായ നൂതനാശയങ്ങളുമായി വരുന്നുണ്ടെന്നും പലരും തുടക്കത്തിന് വിഷമിക്കുകയാണെന്നും ടൈ പ്രതിനിധികള്‍ അറിയിച്ചു. ഇതിനെല്ലാം ഒരു പരിഹാരം എന്ന നിലയ്ക്കാണ് ടൈ ഫണ്ട് സ്വരൂപിക്കുന്നത്.