ചേര്‍ത്തല: തുറവൂര്‍ ആലയ്ക്കാപറമ്പ് പള്ളിക്കു സമീപം ദേശീയ പാതയില്‍ ഓട്ടോറിക്ഷക്ക് പിന്നില്‍ കാറിടിച്ച് ഒരു മരണം. ഓട്ടോ ഡ്രൈവറായ പള്ളിത്തോട് മാവേലിത്തൈയില്‍ ഹര്‍ഷനാ (42) ണ് മരിച്ചത്. യാത്രക്കാരായ ഫ്രാന്‍സീസ്, സോജന്‍ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രഭയാണ് ഹര്‍ഷന്റെ ഭാര്യ. ഹരിത, ശ്രീരാജ് എന്നിവരാണ് മക്കള്‍ .