കണ്ണൂര്‍: തുരന്തോ എക്‌സ്പ്രസ് വന്‍ദുരന്തത്തില്‍ നിന്നും കഷ്ടിച്ചുരക്ഷപ്പെട്ടു.പാളം മുറിച്ചിട്ട് അറ്റുറ്റപ്പണി നടത്തുന്നതിനിടെയാണ് തുരന്തോ എക്‌സ്പ്രസ് കുതിച്ചെത്തിയത്. അടിയന്തിരബ്രെയ്ക്ക് ഉപയോഗിച്ച് വണ്ടി നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.

ദല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് പോവുന്ന തുരന്തോ എക്‌സ്പ്രസാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. പാളം നീളത്തില്‍ മുറിച്ചിട്ട് തൊഴിലാളികള്‍ ജോലിചെയ്യുകയായിരുന്നു. പണി നടക്കുണ്ടെങ്കിലും ഇവിടെ സിഗ്നല്‍ വച്ചിരുന്നില്ല.