എഡിറ്റര്‍
എഡിറ്റര്‍
വിജയിയുടെ തുപ്പാക്കി കോടതിയില്‍
എഡിറ്റര്‍
Friday 24th August 2012 10:52am

ചെന്നൈ : ഇളയ ദളപതി വിജയിയുടെ പുതിയ സിനിമ ‘തുപ്പാക്കി’ ക്കായി ആരാധകര്‍ ഇനിയും കാത്തിരിക്കണം. മോഷണക്കുറ്റമാണ് തുപ്പാക്കിയുടെ റിലീസിങ് വൈകിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ കെ.സി. രവീന്ദ്രനാണ് തുപ്പാക്കിക്കെതിരെ മോഷണക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുന്നത്. 2009 ല്‍ താന്‍ രജിസ്റ്റര്‍ ചെയ്ത കളളത്തുപ്പാക്കി എന്ന പേര് മോഷ്ടിച്ചെന്നാണ് രവീന്ദ്രന്‍ പറയുന്നത്.

Ads By Google

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അംഗം കൂടിയായ വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ താന്‍ രജിസ്റ്റര്‍ ചെയ്ത പേരില്‍ മറ്റൊരു രജിസ്‌ട്രേഷന്‍ എടുക്കുകയായിരുന്നെന്നാണ് രവീന്ദ്രന്റെ വാദം.

എ.ആര്‍. മുരുഗദോസാണ് തുപ്പാക്കി സംവിധാനം ചെയ്തിരിക്കുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. മലയാളിതാരമായ ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ ഒരു കുറ്റവാളിയുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തുപ്പാക്കി ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

Advertisement