ആരാധകരെ ആവേശഭരിതരാക്കാന്‍ വിജയ്‌യുടെ തുപ്പാക്കി ഇനി ബോളിവുഡിലും കാഞ്ചിവലിക്കും. മുരുഗദോസിന്റെ രണ്ടാമത്തെ ചിത്രമാണ് ബോളിവുഡിലേക്ക് റിമേക്ക് ചെയ്യുന്നത്.

Ads By Google

നേരത്തേ സൂര്യയെ നായകനാക്കി മുരുഗദോസ് എടുത്ത ‘ഗജിനി’ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്തിരുന്നു. ആമിര്‍ ഖാനായിരുന്നു ഹിന്ദിയില്‍ ഗജിനി അവതരിപ്പിച്ചത്.

തുപ്പാക്കിയുടെ ഹിന്ദി പതിപ്പില്‍ അക്ഷയ് കുമാറും കരീന കപൂറും എത്തുമെന്നാണ് അറിയുന്നത്. അതേസമയം, തുപ്പാക്കിക്കെതിരെ ചില മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ചിത്രത്തിലെ ചില രംഗങ്ങള്‍ മുസ്‌ലിം സമുദായത്തിനെതിരാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പതിഷേധവുമായി നൂറുക്കണക്കിന് മുസ്‌ലിം സംഘടനാപ്രവര്‍ത്തകര്‍ നീലാങ്കരയിലെ നടന്‍ വിജയിന്റെ വീടിനുമുന്നില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ചിലര്‍ ചെയ്യുന്ന സമൂഹവിരുദ്ധ പ്രവര്‍ത്തനത്തിന് ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് തെറ്റാണ്മുസ്‌ലിം സംഘടനാനേതാക്കള്‍ ആരോപിച്ചിരുന്നു. തുപ്പാക്കിയുടെ ഹിന്ദി റിമേക്കിലും വിവാദരംഗങ്ങള്‍ ഉണ്ടോ എന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

വിവാദങ്ങളൊക്കെയുണ്ടെങ്കിലും റിലീസ് ചെയ്ത ഒറ്റ ദിവസം കൊണ്ട് തുപ്പാക്കി മൂന്നരക്കോടിയോളം രൂപ കൊയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കേരളത്തില്‍ 126 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.