കോഴിക്കോട്: നാദാപുരം തൂണേരിയില്‍ സി പി ഐ എം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ ബോംബാക്രമണം. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഓഫീസിന്റെ ചുവരുകള്‍ ഭാഗികമായി തകര്‍ന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് തൂണേരിയില്‍ സി പി ഐ എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. സി പി ഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘര്‍ഷമൊഴിവാക്കാന്‍ വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.