ശബരിമല: അയ്യപ്പഭക്തന്മാര്‍ക്കായി ചൈനയില്‍ നിന്ന് പ്രത്യേക തുളസീമാലയെത്തി. സംസ്ഥാനത്തിനകത്ത് നിര്‍മ്മിക്കുന്ന മാലയേക്കാള്‍ ഇവയ്ക്ക് വിലകുറവാണ്. അതിനാല്‍ ഈ മാലക്ക് ആവശ്യക്കാര്‍ കൂടുതലാണ്.

മാലയ്ക്കാവശ്യമായ തുളസിയുടെ തണ്ട് സംസ്ഥാനത്തു നിന്നാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വളരെ ബലമേറിയ നൂലിലാണ് ഈ മാല കോര്‍ക്കുന്നതെന്ന സവിശേഷതയുമുണ്ട്.