കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി ഒതുങ്ങിയപ്പോൾ സാങ്കേതിക വിദ്യയുടെ സഹായത്താൽ ടെലിവിഷൻ സ്ക്രീനിൽ ഡിജിറ്റൽ പൂരമൊരുക്കി ട്വന്റിഫോർ ന്യൂസ്. ടെലിട്രാൻസ്പോർട്ടിങ്ങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ട്വിന്റിഫോറിന്റെ ഡിജിറ്റൽ പൂരം.
ലോക പ്രശസ്തനായ പെരുവനം കുട്ടൻമാരാറുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറമേളം ടെലിവിഷൻ സ്ക്രീനിൽ സംപ്രേക്ഷണം ചെയ്തു. അഞ്ച് പേർ മാത്രമായാണ് ഇലഞ്ഞിത്തറ മേളം ഒരുക്കിയത്. കൊവിഡ് ഒരുക്കിയ പ്രത്യേക സാഹചര്യത്തിൽ സംഘശക്തിയില്ലാതെ സംഘബോധം ഉൾക്കൊണ്ടു കൊണ്ട് ഇലഞ്ഞിത്തറമേളം ടെലിവിഷൻ സ്ക്രീനിൽ അവതരിപ്പിക്കുകയാണെന്ന് പെരുവനം കുട്ടൻമാരാർ പറഞ്ഞു. തൃശൂരിൽ നിന്നാണ് പെരുവന കുട്ടൻമാരാറും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ട്വന്റി ഫോറിന്റെ സ്ക്രീനിലെത്തിയത്.
പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകള്‍ ഇത്തവണ നടത്തിയത്.
തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ആയിരുന്നു ആവശ്യം ഉന്നയിച്ചത്.
58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
