തൃശൂര്‍: ചെന്നൈയിലെ വസ്ത്രവ്യാപാരി വടക്കാഞ്ചരിയില്‍ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ആറുപേര്‍ പൊലീസ് പിടിയിലായി. പ്രാദേശിക നിവാസികളാണ് ഇവരെന്നാണ് സൂചന.

ചെന്നൈയിലെ വസ്ത്ര നിര്‍മ്മാണ കയറ്റുമതി സ്ഥാപനമായ ഇസ്‌ക എക്‌സ്‌പോര്‍ട്ട് ഉടമ സൂര്യനഗര്‍ രാജ്പരീസ് ഹാര്‍മണിയില്‍ വില്‍വരാജിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാര്‍ പാറക്കല്‍ കല്ലേപ്പാടം റോഡില്‍ കണ്ടെത്തിയിരുന്നു.

Subscribe Us:

കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണമെന്നാണ് പോലീസിന്റെ ഭാഷ്യം. മുഖത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും മര്‍ദ്ദനംഏറ്റ പാടുകളുണ്ടായിരുന്നു.