റിയാദ്: തൃശ്ശൂര്‍ മുരിയാംതോട് പൂവ്വത്തുപറമ്പില്‍ അബ്ദുള്‍ മനാഫ് (54) സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി ഓജര്‍ കമ്പനി തൊഴിലാളിയായ മനാഫ് അസീസിയയിലുള്ള വെയര്‍ഹൗസില്‍ നിന്നും മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്നു മലയാളികളടക്കം നാലുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

അമ്പലപ്പുഴയിലെ താജ്(35), പാണ്ടിക്കാട് സത്യന്‍(42), പെരിന്തല്‍മണ്ണ സ്വദേശി ഉണ്ണികൃഷ്ണന്‍ (43)കര്‍ണാടക സ്വദേശി മുനീര്‍ അലി (22) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.