തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങനത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടെറ്റു. സി.പി.ഐ.എം പെരിങ്ങനം ബ്രാഞ്ച് സെക്രട്ടറിയായ ഷാജിയ്ക്കാണ് വെട്ടേറ്റത്.

Ads By Google

ഇന്ന് രാവിലെ പത്രവിതരണത്തിന് പോയപ്പോഴായിരുന്നു ഷാജിയ്ക്ക് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ ആരാണ് ആക്രമിച്ചതെന്നോ അക്രമി സംഘത്തില്‍ എത്ര പേരുണ്ടായിരുന്നെന്നോ ഉള്ള വിവരം ലഭിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.