തൃശൂര്‍: ദേശീയപാത 17ല്‍ ഏങ്ങണ്ടിയൂര്‍ ആശാന്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.

Ads By Google

എറണാകുളം തിരുവാങ്കുളം സ്വദേശികളായ വേണു (60), രാധ (55), മകന്‍ ഷിനു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.10നാണ് അപകടം.

ഗുരുവായൂര്‍ ദര്‍ശനത്തിന് പോകുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ത്തു.

മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് കാറില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.