Categories

ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനവും മൂന്ന് പേര്‍ പങ്കിട്ടു

സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിന് പിന്നാലെ ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനവും മൂന്ന് പേര്‍ക്ക്. പ്രപഞ്ച വികാസത്തിന്റെ വേഗം വര്‍ധിക്കുന്നുവെന്ന കണ്ടുപിടുത്തം നടത്തിയ മൂന്ന്  ശാസ്ത്രജ്ഞര്‍ക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

അമേരിക്കന്‍ ശാസ്ത്രജ്ഞരായ സോള്‍ പേള്‍മട്ടര്‍, ആദം റൈസ് , ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ബ്രയന്‍ ഷമിറ്റ് എന്നിവര്‍ക്കാണ് 94 ലക്ഷം സ്വീഡിഷ് ക്രോണര്‍ സമ്മാനത്തുകയുള്ള നൊബേല്‍സമ്മാനം ലഭിച്ചത്. പേള്‍മട്ടറും ഷമിറ്റും സമ്മാനത്തുകയുടെ പകുതി പങ്കുവെക്കും. റൈസിന് സമ്മാനത്തുകയുടെ പകുതി ലഭിക്കും.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ് പേള്‍മട്ടര്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റൈസ് . ഷമിറ്റ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.