Categories

എസ്.എഫ്.ഐ നേതാവിന്റെ പിതാവിന്റെ കൊലപാതകം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

sfi-guruvayoor

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സജികുമാര്‍, അജയന്‍, ബിജുകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ശിവപ്രസാദിന്റെ അച്ഛന്‍ നെയ്യാറ്റിന്‍കര ആനാവൂരില്‍ നാരായണന്‍ നായരെ കൊലപ്പെടുത്തിയ കേസിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്.

Tagged with: |