Categories

പസഫിക് സമുദ്രത്തില്‍ വീണ്ടും ഭൂചലനം

erth-quack-in-seaസാന്റോ: ഒരാഴ്ചക്കുശേഷം പസഫിക് സമുദ്രത്തില്‍ വീണ്ടും ശക്തിയേറിയ ഭൂചലമുണ്ടായി. ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി മൂന്നുതവണയാണ് ന്യൂസീലന്‍ഡിനുസമീപമുള്ള വനാതുവിലെ ദ്വീപായ സാന്റോയിലാണ് ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ ഭൂ ചലനത്തിന്റെ തീവ്രത 7.8, 7.7, 7.1 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ശക്തമായി തിരകളുയര്‍ന്നതിനെതുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് പിന്നീട് പിന്‍വലിച്ചു.സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലവാസികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിയിരുന്നു.
മരണമോ നാശനഷ്ടങ്ങളൊ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

കഴിഞ്ഞ ആഴ്ച പസഫിക് സമുദ്രത്തില്‍ ഭൂകമ്പത്തെതുടര്‍ന്നുണ്ടായ സുനാമിയില്‍ 184 പേര്‍ മരിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.