ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍ ജില്ലയിലായിരുന്നു സംഭവം. ഛത്തീസ്ഗഢ് ആംഡ് ഫോഴ്‌സിലെ ജവാന്മാരുടെ ക്യാമ്പിന് സമീപമെത്തിയ നക്‌സലുകള്‍ ക്യാമ്പിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

ക്യാമ്പിന് പുറത്തുണ്ടായിരുന്ന ജവാന്മാര്‍ക്കാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് ക്യാമ്പിലെ മറ്റംഗങ്ങള്‍ ഇറങ്ങിവന്ന് നക്‌സലുകള്‍ക്ക് നേരെ തിരികെ വെടിവയ്ക്കുകയായിരുന്നു. പ്രത്യാക്രമണം രൂക്ഷമായതോടെ നക്‌സലുകള്‍ പിന്‍വാങ്ങുകയും ചെയ്തു.