ന്യൂദല്‍ഹി: 2020 ഓടെ മൂന്ന് ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏക ഇലക്ട്രോണിക് കാര്‍ വിതരണക്കാരായ മഹീന്ദ്ര ആന്റ് മഹീന്ദ്ര . കരുത്തുറ്റ പെര്‍ഫോമന്‍സുമായി 3 ഇലക്ട്രോണിക് കാറുകള്‍ തങ്ങള്‍ വിപണിയിലിറക്കുമെന്ന് ഡല്‍ഹിയിലെ നോര്‍വ്വെ എംബസിയില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി സി.ഇ.ഒ മഹേഷ് ബാബു വ്യക്തമാക്കി.

186, 150, 190 കി.മീ വേഗതയുമായി സീറോയില്‍ നിന്നും 100 ലേക്ക് യഥാക്രമം 9, 11, 8 സെക്കന്റുകള്‍ കൊണ്ട് എത്തുന്ന തരത്തിലാണ് മൂന്നു കാറുകള്‍. 350, 250, 300 കി.മീയാണ് യഥാക്രമം ഇവയുടെ വേഗ പരിധിയും.


Dont Miss ‘മുസ്‌ലീങ്ങള്‍ പേടിക്കണം, അതിനാണ് ഞാന്‍ മത്സരിക്കുന്നത്’ ഗുജറാത്തില്‍ പൊതുവേദിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭീഷണി


വളരെ വിലയേറിയ ലിതിയം-അയേണ്‍ ബാറ്ററികള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് കൊണ്ടുതന്നെ നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വളരെ ചിലവേറിയതാണെന്നും 2020 തോടെ ബാറ്ററിയുടെ വില കുറയുകയും ഇലക്ട്രിക് കാറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

്എസ്.യു.വി റേഞ്ച് വാഹനങ്ങളിലൂടെ പ്രശസ്തമായ മഹീന്ദ്രയിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹാച്ച്ബാക്കിലുള്ള ല20 , സെഡാന്‍ മോഡലായ ഇ വെറിറ്റോ, മിനി വാന്‍ മോഡലിലുള്ള ഇ സുപ്രോ, ഓട്ടോറിക്ഷയുടെ ഇയല്‍ഫ മിനി തുടങ്ങിയ മോഡലുകളിലാണ്.

ഇന്ത്യയിലെ മിക്ക നഗരങ്ങളിലും അന്തീക്ഷ മലിനീകരണം വര്‍ധിച്ചതു മൂലം 2030 ഓടെ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ മാത്രമേ നിരത്തിലിറക്കുവെന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനു പിന്നാലെയാണ് മഹീന്ദ്രയുടെ അറിയിപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മാര്‍ക്കറ്റാണ് ഇന്ത്യ. പ്രതിവര്‍ഷം ഏകദേശം 30 ലക്ഷം പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കപ്പെടുന്ന ഇന്ത്യയില്‍ നിലവില്‍ വളരെ കുറഞ്ഞ എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ് ഇറങ്ങുന്നത്.