തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ട് വിജിലന്‍സ് വകുപ്പ് കോടതിയില്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹരജി നല്‍കിയത്.

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് വകുപ്പ് കോടതിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് വിജിലന്‍സിന് മൊഴി നല്‍കുന്നത് പാഴ്‌വേലയാണെന്ന് പറഞ്ഞ് കെ.കെ രാമചന്ദ്രന്‍ ഒഴിഞ്ഞുമാറുകയാണെന്നും ഹരജിയില്‍ വ്യക്തമാകുന്നു.

Subscribe Us:

തന്റെ മൊഴി കോടതിയില്‍ പറയാന്‍ തയ്യാറാണെന്നറിയിച്ച് കെ.കെ രാമചന്ദ്രന്‍ എഴുതിയൊപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

ടൈറ്റാനിയം കമ്പനിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ അഴിമതി നടന്നെന്ന മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍മാസ്റ്ററുടെ ആരോപമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.