കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര ദിന്‍ജാപൂര്‍ ജില്ലയില്‍ പശു മോഷ്ടാക്കള്‍ എന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നു. മുഹമ്മദ് നസീറുല്‍ ഹഖ് (30), മുഹമ്മദ് സമീറുദ്ദീന്‍ (32), നസീര്‍ (33) എന്നിവരെയാണ് മര്‍ദ്ദിച്ച് കൊന്നത്.

രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെടുകയും നസീറുല്‍ ആശുപത്രിയില്‍ വച്ചുമായിരുന്നു മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ നസീറുല്‍ ഹഖിനെ ഇസ്ലാംപുര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.


Also Read: ക്യാമറച്ചേട്ടന്‍ എത്തിയില്ല; പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ മോദി ; വീഡിയോ


വ്യാഴാഴ്ച രാത്രിയാണ് സംഭവം. പശുക്കളെ മോഷ്ടിക്കാനായി പ്രദേശത്ത് എത്തിയ പത്ത് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേര്‍ ഗ്രാമീണരുടെ പിടിയിലകപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് ജനക്കൂട്ടം ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സംഭവത്തില്‍ സാമുദായിക പ്രശ്‌നം ഇല്ലെന്നും മോഷണവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അസിത് ബസു (29), അസിം ബസു (27), കൃഷ്ണ പോഡാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.