ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവ വാഹിനി സംഘടനയുടെ മൂന്ന് പ്രവര്‍ത്തകര്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. ഇതിനു പുറമെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്തവരില്‍ ഒരാളായ അവിനാഷ് ഉച്ചത്തിന്‍ പാട്ട് വെയ്ക്കുന്നതിനെ ചൊല്ലിയുള്ള വഴക്കാണ് ആക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂപ്രണ്ടന്റ് രോഹിത് സിങ് സജ്വാന്‍ പറഞ്ഞു. തര്‍ക്കം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തരായ മറ്റ് രണ്ട് സുഹൃത്തുകളൊടൊപ്പമെത്തി പൊലീസ് ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കുകയും ഭാര്യയെ പീഡിപ്പിച്ചെന്നുമാണ് പരാതി.


Also Read: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി


അതേസമയം, പരാതിയെ തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എച്ച്.വൈ.വി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി. ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടറോട് മോശമായി പെരുമാറുകയും ചെയ്തു. ഈ രണ്ട് സംഭവത്തിലും പ്രത്യേകം എഫ്.ഐ.ആര്‍ തയ്യാറാക്കിയെന്ന് എസ്പി രോഹിത് സിംഗ് പറഞ്ഞു.