എഡിറ്റര്‍
എഡിറ്റര്‍
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി: ജസ്റ്റിസ് ഹേമയും കെ.ബി വത്സലകുമാരിയും ശാരദയും അംഗങ്ങള്‍
എഡിറ്റര്‍
Wednesday 14th June 2017 12:56pm


തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്.

ജസ്റ്റീസ് ഹേമയാണ് അധ്യക്ഷ. കുടുംബശ്രീ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളാണ്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നേരിട്ട് കണ്ട് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. സിനിമാരംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാനുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും.


Must Read: ഇതെന്താ സുഖിപ്പിക്കലോ? മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പുകഴ്ത്തിക്കൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ക്കുവേണ്ടി വിമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ അടുത്തിടെ സംഘടന രൂപീകരിച്ചിരുന്നു. നടി മഞ്ജുവാര്യര്‍, ബീനാപോള്‍, പാര്‍വതി, വിധു വിന്‍സന്റ്, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടന രൂപീകൃതമായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിക്കു രൂപം കൊടുത്തിരിക്കുന്നത്.

സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യമിട്ടാണ് വിമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന രൂപീകരിച്ചത്.

Advertisement