എഡിറ്റര്‍
എഡിറ്റര്‍
ഇ. അഹമ്മദിന്റെ കോലം കത്തിച്ചത് അന്വേഷിക്കാന്‍ മൂന്നംഗ സമിതി
എഡിറ്റര്‍
Friday 22nd June 2012 12:52am

കണ്ണൂര്‍: മുസ്‌ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്റെ കോലം കത്തിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. പുതുതായി തിരഞ്ഞെടുത്ത മുസ്‌ലീം ലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികളുടെ യോഗമാണ് സമിതിയെ നിയോഗിച്ചത്. ജില്ലാ ഭാരവാഹികളായ അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എസ് മുഹമ്മദ്, അഡ്വ. ലത്തീഫ് എന്നിവരാണ് മൂന്നംഗ സമിതിയിലുള്ളത്.

അഴീക്കോട്, കണ്ണൂര്‍ മണ്ഡലം കമ്മിറ്റികളും സംഭവം അന്വേഷിക്കും. രണ്ട് മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരാണ് ജില്ലാ ഭാരവാഹികളെ നിശ്ചയിച്ചതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് അന്വേഷണം.  രണ്ടുദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് നല്‍കണമെന്നാണ് നിര്‍ദേശം.

സംഭവത്തിലുള്‍പ്പെട്ടവര്‍ക്കെതിരെ എന്ത് നടപടിവേണമെന്നത് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

Advertisement