എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ മുന്‍നിര സമ്പന്നരുടെ പട്ടികയില്‍ മൂന്ന് മലയാളികളും
എഡിറ്റര്‍
Thursday 11th October 2012 5:21pm

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിരിക്കുന്നു. ക്രിസ് ഗോപാലകൃഷ്ണന്‍, മുത്തൂറ്റ് ഫിനാന്‍സ് ഉടമ എം.ജി ജോര്‍ജ് മുത്തൂറ്റ്, ശോഭാ ഡവലപ്പേര്‍സ് അധിപന്‍ പി.എന്‍.സി മേനോന്‍ എന്നിവരാണ് ധനികരുടെ പട്ടികയില്‍ ഇടം നേടിയ മലയാളികള്‍.

Ads By Google

ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേഷണ ഗ്രൂപ്പായ ഹുറൂണ്‍ കണ്ടെത്തിയ ഇന്ത്യയിലെ നൂറ് ധനികരിലാണ് മലയാളികള്‍ ഉള്‍പ്പെട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1.2 ലക്ഷം കോടിയാണ് മുകേഷിന്റെ ആസ്തി.

5300 കോടി സമ്പാദ്യമുള്ള ക്രിസ് ഗോപാലകൃഷ്ണന്‍ പട്ടികയില്‍ 53ാം സ്ഥാനത്താണ്. 63ാം സ്ഥാനത്തുള്ള ജോര്‍ജ് മുത്തൂറ്റിന് 4200 കോടിയും 93ാം സ്ഥാനത്തുള്ള പി.എന്‍.സി മേനോന് 2000 കോടി രൂപയുമാണ് സമ്പാദ്യം. 89000 കോടി ആസ്തിയുള്ള ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലാണ് അംബാനിക്ക് തൊട്ടു പിന്നില്‍. 12ാം സ്ഥാനത്തുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ ഏറ്റവും മുന്നില്‍.

അഞ്ച് സ്ത്രീകള്‍ മാത്രമേ പട്ടികയിലുള്ളൂ. പട്ടികയിലെ 36 പേരുടേയും പ്രവര്‍ത്തന മേഖല മുംബൈയാണ്. എന്നാല്‍ പട്ടികയില്‍ മിത്തലടക്കം അഞ്ച് പേര്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.

Advertisement