Categories

സോപൂരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

kashmirശ്രീനഗര്‍: ഒരു പാക്കിസ്ഥാനിയുള്‍പ്പെടെയുള്ള മൂന്ന് ലഷ്‌കര്‍ ഭീകരന്‍മാര്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂര്‍ നഗരത്തിലാണ് സംഭവം നടന്നത്.

ഭീകരരില്‍ മൂന്നുപേരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ശ്രീനഗറിലെ പ്രതിരോധമന്ത്രാലയ വക്താവ് ലെഫ്റ്റനന്റ് കേണല്‍ ജെ.എസ്. ബ്രാര്‍ പറഞ്ഞു.

നഗരത്തിലെ ലോ കോളേജിനടുത്തുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇവര്‍. ഇവിടേക്ക് സുരക്ഷാ സൈന്യം കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു. പാക്കിസ്ഥാനി സ്വദേശിയായ അബ്ദുള്ള ബാബുവും സൈഫുള്‍ ഗസാലി, ഗുലാം നബി ദാര്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.