അരാരിയ: ബീഹാറിലെ അരാരിയ ജില്ലയില്‍ പൊലീസ് വെടിവെയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ചോള സംസ്‌ക്കരണ ഫാക്ടറി നിര്‍മാണത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെയാണ് പൊലീസ് വെടിവെയ്പ് നടത്തിയത്.

ഇന്നലെ രാത്രിയായിരുന്നു വെടിവെപ് നടന്നത്. വെടിവെപ്പിനെ തുടര്‍ന്ന് 2 പേര്‍ സ്ഥലത്തുതന്നെ മരിക്കുകയും ഒരാളെ  ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് മരണ സംഖ്യ മൂന്നായി. 15 പൊലീസുകാരടക്കം 20 പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.

ഫാക്ടറി നിര്‍മാണത്തില്‍ കുപിതരായ നാട്ടുകാര്‍ സ്ഥലത്തെ മതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ജനം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്താനും വെടിവെയ്ക്കാനും നിര്‍ബന്ധിതമാവുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.