റാഞ്ചി: ജാര്‍ഖണ്ടിലെ റാഞ്ചിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്ന് വീണ് മലയാളി പൈലറ്റടക്കം മൂന്ന് പേര്‍ മരിച്ചു. വിമാനത്തിന്റെ മലയാളി പൈലറ്റ് ലഫ്.കേണല്‍ കെ.വി. തോമസ്, സഹപൈലറ്റായ എസ്.പി.സിങ്, ടെക്‌നീഷ്യന്‍ മനോജ് കുമാര്‍ സ്വയിന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുമായി പറക്കുകയായിരുന്ന വിമാനം രാവിലെയാണ് തകര്‍ന്ന് വീണത്.

മുവാറ്റുപുഴ സ്വദേശുയാണ് തോമസ്. ബി.എസ്.എഫ് ഹെലികോപ്റ്ററായ ധ്രുവയാണ് ജാര്‍ഖണ്ടിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ വിമനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചതായി ജാര്‍ഖണ്ട് പോലീസ് ആര്‍.കെ.മല്ലിക്ക് സ്ഥിരീകരിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us: