ന്യൂദല്‍ഹി: കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി മൂന്നംഗ മധ്യസ്ഥസംഘത്തെ കേന്ദ്രം പ്രഖ്യാപിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകനായ ദിലീപ് പദ്‌ഗോംകാര്‍, വിവരാവകാശ കമ്മീഷണര്‍ എം എം അന്‍സാരി,രാധാകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ആഭ്യന്തരമന്ത്രി പി ചിദംബരമാണ് വാര്‍ത്താസമ്മേളനത്തില്‍ മൂന്നുപേരുടേയും പേരുകള്‍ പ്രഖ്യാപിച്ചത്. മൂന്നുപേരും വിവിധമേഖലകളില്‍ കഴിവുതെളിയിച്ചവരാണെന്നും കശ്മീരിലെ ഇവരുടെ ദൗത്യം ഉടനേ ആരംഭിക്കുമെന്നും ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു. സംഘത്തിന്റെ കാലാവധിയെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ചനടത്തിയശേഷം തീരുമാനിക്കുമെന്നും ആഭ്യന്ത്രമന്ത്രി വ്യക്തമാക്കി.

Subscribe Us:

പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം താഴ്‌വരയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ് കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ മധ്യസ്ഥസംഘത്തെ രൂപീകരിക്കാന്‍ തീരുമാനമായത്.