സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘ദബാങ് 2’ വിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മുംബൈ സബര്‍ബാനിലെ മെഹ്ബൂബ് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം നടന്നത്.

പരുക്കേറ്റ മൂന്ന് അണിയറ പ്രവര്‍ത്തകരെ ഉടന്‍ തന്നെ ലീലാവതി ഹോസ്പിറ്റലിലെത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവദിവസം സല്‍മാന്‍ ചിത്രീകരണത്തിനുണ്ടായിരുന്നില്ല.

അപകടവിവരമറിഞ്ഞ് സംവിധായകനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. 2010ല്‍ പുറത്തിറങ്ങിയ ദബാങ്ങിന്റെ രണ്ടാം ഭാഗമാണ് ദബാങ് 2. സല്‍മാന്‍ ഖാനും, സൊണാക്ഷി സിന്‍ഹയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യും.