Administrator
Administrator
ത്രീ ഇഡിയറ്റ്‌സ്: തിയേറ്ററില്‍ കയ്യടി; പുറത്ത് വിവാദം/watch video
Administrator
Saturday 2nd January 2010 9:01pm

three-idiotsമുംബൈ: തിയേറ്ററില്‍ പണം വാരുന്ന ബോളിവുഡ് ചിത്രം ‘ത്രീ ഇഡിയറ്റ്‌സി’ന്റെ കഥയെച്ചൊല്ലി വിവാദം പുകയുന്നു. പ്രശ്ത കഥാകൃത്ത് ചേതന്‍ ഭഗതിന്റെ ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ നോവലില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. നോവലിസ്റ്റും സിനിമാ നിര്‍മ്മാതാക്കളും തമ്മിലാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

സിനിമയുടെ കഥ,തിരക്കഥ സ്ഥാനത്ത് ചേതന്‍ ഭഗതിന്റെ പേരില്ലാത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. ത്രീ ഇഡിയറ്റ്‌സ് തന്റെ നോവലിനെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചതെന്നും എന്നാല്‍ സിനിമാ നിര്‍മ്മാതാക്കള്‍ തന്നോട് മര്യാദ കാണിച്ചില്ലെന്നും ആരോപിച്ച് ഭഗത് രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ സംവിധായകന്‍ ഹിരാനി രംഗത്ത് വന്നു. ചേതനോട് കഥ പണം കൊടുത്ത് വാങ്ങുകയായിരുന്നെന്നും ഇതിനായി കഥാകൃത്തും നിര്‍മ്മാതാക്കളും തമ്മില്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വിവാദം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. കഥ പരിഷ്‌കരിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ചേതനുമായി ഇടപാട് നടന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ പേരിനു ശേഷമാണ് തന്റെ പേര് നല്‍കിയതെന്നാണ് ചേതന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. എന്നാല്‍ സിനിമയിലെ പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്ക് താഴെയാണ് അദ്ദേഹത്തിന്റെ പേരുള്ളത്- രാജ്കുമാര്‍ പറഞ്ഞു. എന്നാല്‍ സിനിമ സംബന്ധിച്ചുള്ള വിവാദത്തില്‍ ഇടപെടാന്‍ ആമിര്‍ഖാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങളെല്ലാം രാജ്കുമാറിനോട് ചോദിക്കണമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

സിനിമ സംബന്ധിച്ച വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സിനിമാ സംവിധായകന്‍ രാജ്കുമാര്‍ രൂക്ഷമായി പ്രതികരിച്ചത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്താ സമ്മേളനം നടന്നുകൊണ്ടിരിക്കെ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് വായ പൂട്ടാന്‍ ആക്രോശിക്കുകയാണ് രാജ്കുമാര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതിന് രാജ്കുമാര്‍ പിന്നീട് ക്ഷമ ചോദിച്ചു.

Advertisement