ശ്രീനഗര്‍: കശ്മീരിലെ ഷോപിയാന്‍ താഴ്‌വരയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണെന്നും മറ്റ് തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് ഷഹിന്‍ മെഹ്‌രാജ് അറിയിച്ചു.

തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പിലെ സേനാംഗങ്ങള്‍ ആക്രമണം നടത്തുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.