എഡിറ്റര്‍
എഡിറ്റര്‍
ബിനീഷ് കോടിയേരിയുടെ വീടിനുനേരെ ആക്രമണം: മൂന്നുപേര്‍ പിടിയില്‍
എഡിറ്റര്‍
Saturday 29th July 2017 10:19am

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനുനേരെ കഴിഞ്ഞദിവസം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് അക്രമികളെ പിടികൂടിയത്.

എട്ടംഗ സംഘമാണ് കോടിയേരിയുടെ വീടിനു നേരെ ആക്രണം നടത്തിയത്. നാലു ബൈക്കുകളിലായെത്തിയ ഇവര്‍ വീടിനുനേരെ ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുലര്‍ച്ചെ 3.45ഓടെയാണ് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിനുനേരെ ആക്രമണം നടന്നത്. സി.സി.ടി.വിയിലെ സമയം കൃത്യമല്ലാത്തതിനാല്‍ 3.12 എന്നാണ് ദൃശ്യങ്ങളിലുള്ളത്.

ദൃശ്യങ്ങളുടെ സഹായത്തോടെ ബൈക്കിന്റെ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ തിരിച്ചറിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായതെന്നാണ് റിപ്പോര്‍ട്ട്.


Also Read: ബി.ജെ.പി ഓഫീസിനെതിരായ ആക്രണം തടയാന്‍ ശ്രമിച്ച പൊലീസുകാരന് പാരിതോഷികം


വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബിനീഷ് കോടിയേരിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പം മിക്കപ്പോഴും കോടിയേരി ഇവിടെയാണ് കഴിയുന്നത്. കോടിയേരി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് എത്തുന്നതിനു മിനിറ്റുകള്‍ മുമ്പാണ് വീടിനുനേരെ ആക്രമണം നടന്നത്. വീടിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് അക്രമസംഭവങ്ങള്‍ക്ക് തുടക്കം. വെള്ളിയാഴ്ചയും സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement