എഡിറ്റര്‍
എഡിറ്റര്‍
അവസാന ഏഴുമിനുറ്റില്‍ പി.എസ്.ജിയുടെ ഹൃദയം തകര്‍ത്ത് ബാഴ്‌സലോണ; കാണാം കാറ്റാലന്‍ കരുത്തില്‍ വിരിഞ്ഞ ഗോളുകള്‍
എഡിറ്റര്‍
Thursday 9th March 2017 12:50pm

 

ന്യൂകാമ്പ്: കൊണ്ടതെല്ലാം തിരിച്ചു കൊടുത്ത് പാരീസ് സെയ്ന്റ് ജെര്‍മെയന്റെ വായടപ്പിച്ചാണ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ചു ചെയ്തത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവായിരുന്നു ഇന്ന് പുലര്‍ച്ചെ ന്യൂകാമ്പില്‍ ബാഴ്‌സ നടത്തിയത്. 6-1 ന് പാരീസ് സെയ്ന്റ് ജര്‍മെയ്‌നെ പരാജയപ്പെടുത്തി 4-0 ന് ഒന്നാം പാദത്തിലേറ്റു വാങ്ങിയ തോല്‍വിയ്ക്ക് കറ്റാലന്‍ പട മറുപടി നല്‍കുകയായിരുന്നു. ഒപ്പം കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കിടയിലൂടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബാഴ്‌സ മാര്‍ച്ചു ചെയ്തു.

അവാസനത്തെ ഏഴുമിനുറ്റുകളിലായിരുന്നു ബാഴ്‌സയുടെ അമ്പരപ്പിക്കുന്ന തിരിച്ചു വരവ് കണ്ടത്. നെയ്മറും മെസിയും ഒടുവിലായി റോബര്‍ട്ടോയുമായിരുന്നു ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചത്. നെയ്മര്‍ നീട്ടി നല്‍കിയ പന്തില്‍ റോബര്‍ട്ടോ കാലുവയ്ക്കുകയായിരുന്നു. പന്ത് ഗോള്‍ വല കടന്നതും ഗ്യാലറി പൊട്ടിത്തെറിച്ചു. ആര്‍പ്പുവിളികളേയും ആരവങ്ങളേയും സാക്ഷ്യം നിറുത്തി പി.എസ്.ജിയുടെ ഹൃദയത്തില്‍ കഠാരയിറക്കി ബാഴ്‌സ ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു. എല്ലാവരും കയ്യൊഴിഞ്ഞിട്ടും തങ്ങള്‍ക്കൊപ്പം നിന്ന ആരാധകര്‍ക്കാണ് ബാഴ്‌സ ഈ വിജയം സമ്മാനിക്കുന്നത്.

വിജയമുറപ്പിച്ച് റോബര്‍ട്ടോയുടെ ഷോട്ട് പി.എസ്.ജിയുടെ വല കുലുക്കിയപ്പോള്‍ നിയന്ത്രണം വിട്ട എന്റിക്വ കാട്ടിക്കൂട്ടിയത് കണ്ട് പൊട്ടിചിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. സന്തോഷത്തില്‍ മതി മറന്ന കോച്ച് നിലത്തു കിടന്നുരുളുകയും സഹപരിശീലകരെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

ഗ്രൗണ്ടിലൂടെ ഓടി നടക്കുന്ന എന്റിക്വയുടെ ആവേശം ടീമിന്റെ വിജയത്തിന്റെ മധുരം എത്രത്തോളമാണെന്നതിന്റെ തെളിവാണ്. ഒന്നാം പാദ മത്സരത്തിലേറ്റു വാങ്ങിയ നാണംകെട്ട തോല്‍വിയക്ക് കേട്ട പഴി എന്റിക്വയുടെ ഉറക്കം കെടുത്തിയിരുന്നു.


Also Read: ‘വായമൂടിപ്പൊത്തി സുരക്ഷാ ജീവനക്കാര്‍ പുറത്തേക്കുവലിച്ചിട്ടു’ മോദിയുടെ സ്ത്രീ വിമോചന പ്രസംഗത്തിനിടെ പരാതി പറഞ്ഞ സ്ത്രീയ്ക്കു സംഭവിച്ചത്


നാലു ഗോളുകളുടെ തോല്‍വിയില്‍ നിന്നും തിരിച്ചു വരുന്ന, ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ, ആദ്യ ടീമാണ് ബാഴ്‌സ. അവസാനത്തെ മൂന്ന് ഗോളുകളും പിറന്നത് മത്സരം അവശേഷിക്കാന്‍ മിനുറ്റുകള്‍ മാത്രം അകലെയുള്ളപ്പോഴായിരുന്നു എന്നതാണ് മത്സരത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്.

ടോട്ടല്‍ സ്‌കോര്‍ 5-3 ല്‍ എത്തി നില്‍ക്കെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറായിരുന്നു ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു നെയ്മറുടെ ഗോള്‍. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം സ്വാരസ് നേടിയെടുത്ത പെനാല്‍റ്റി ഗോളാക്കി മാറ്റി വീണ്ടും നെയ്മര്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു. സ്‌കോര്‍ 55. ചരിത്ര വിജയം മുന്നില്‍ കണ്ട ബാഴ്‌സ പ്രതിരോധനിരയെ മുന്നോട്ട് കയറ്റി, ഗോള്‍കീപ്പര്‍ സ്റ്റെഗനും മുന്നോട്ട് കയറി ചെന്ന് കളിക്കാന്‍ തുടങ്ങി. ഒടുവില്‍ നെയ്മറുടെ പാസ് ഗോളാക്കി മാറ്റി റോബര്‍ട്ടോ ബാഴ്‌സയ്ക്ക് നൂറ്റാണ്ടിന്റെ വിജയം സമ്മാനിക്കുകയായിരുന്നു.

പി.എസ്.ജിയുടെ ഹൃദയം കീറിയ ആ ഗോളുകള്‍ കാണാം

Advertisement