കണ്ണൂര്‍: കണ്ണൂര്‍ പാട്യത്ത് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. വിനോദ്, ഭാര്യ മീന, മകള്‍ ശ്രീലക്ഷ്മി എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ മരണകാരണം വ്യക്തമല്ല.

രണ്ട് മാസം മുമ്പ് ഇതേ കുടുംബത്തിലെ അഞ്ച് പേര്‍   പഴനിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു.

വിനോദിന്റെ അമ്മയും സഹോദരനും അടക്കുമുള്ളവരായിരുന്നു അന്ന് മരിച്ചിരുന്നത്.

Ads By Google

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വിനോദ് തന്റെ ബന്ധുവിനെ വിളിച്ച് പുലര്‍ച്ചെ വീട്ടില്‍ വരാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധു രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കളുടെ മരണത്തിലുള്ള ദു:ഖമാണ് മരണകാരണമെന്നാണ് അറിയുന്നത്. ബന്ധുക്കളില്ലാത്ത ലോകത്ത് ജീവിക്കാന്‍ സാധിക്കില്ലെന്ന് എഴുതിയ കത്തും ഇവരുടെ വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്.