എഡിറ്റര്‍
എഡിറ്റര്‍
മൂന്നു പേരെ വിവാഹം ചെയ്തു ബന്ധം വേര്‍പ്പെടുത്തി; നാലാം വിവാഹത്തിനു തയ്യാറെടുക്കവെ യുവാവിനെ അഴിക്കുള്ളിലാക്കി മുന്‍ ഭാര്യമാര്‍
എഡിറ്റര്‍
Wednesday 3rd May 2017 8:02pm

ന്യൂദല്‍ഹി: മൂന്ന് സ്ത്രീകളെ വിവാഹം ചെയ്യുകയും പിന്നീട് ബന്ധം വേര്‍പ്പെടുത്തി നാലാം വിവാഹത്തിനു തയ്യാറെടുക്കുകയായിരുന്ന യുവാവിന്റെ വിവാഹം മൂന്ന് മുന്‍ ഭാര്യമാരും ചേര്‍ന്ന് മുടക്കി. പീഡനവും അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയിലിംഗ് നടത്തിയെന്നും ആരോപിച്ചാണ് മുന്‍ ഭാര്യമാര്‍ രംഗത്തെത്തിയതും യുവാവിനെ പൊലിസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതും.

മുപ്പതുകാരനായ ദിനേഷ് ത്രിപാഠിയുടെ നാലാം വിവാഹത്തിനു രണ്ട് ദിവസം മുമ്പായിരുന്നു ഇയാളുടെ മുന്‍ ഭാര്യമാര്‍ അഡീഷണല്‍ സുപ്രണ്ട് ഓഫ് പൊലീസിന്റെ ഓഫീസിലെത്തുന്നതും മുന്‍ ഭാര്‍ത്താവിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുന്നതും.

2013 ലായിരുന്നു ദിനേഷ് ആദ്യമായി വിവാഹം ചെയ്യുന്നത്. ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എം.എം.എസ് വീഡിയോ ചിത്രീകരിക്കുകയും അത് വൈറലാക്കുമെന്നും പറഞ്ഞ് ഭാര്യയേയും കുടുംബത്തേയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തി.


Also Read: ആ വാര്‍ത്ത സത്യമാകാതിരിക്കട്ടെ!; കേരള കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് വി.എസ്


പിന്നീട് ഇയാള്‍ രണ്ടാം വിവാഹിതനായി. ആ വിവാഹം രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. പിന്നീട് ഈ വിവാഹ ബന്ധവും ഉപേക്ഷിച്ചു. 2016 ല്‍ തന്റെ ബന്ധു വീട്ടിലെത്തിയ യുവാവ് ബന്ധുവായ 15 കാരിയെ പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയുമായിരുന്നു എന്ന് മുന്‍ ഭാര്യമാര്‍ പൊലീസിനോട് വെളിപ്പെടുത്തി.

ദിനേഷ് നാലാമതും വിവാഹിതനാകുന്നു എന്ന് അറിഞ്ഞാണ് ഭാര്യമാര്‍ പൊലീസിനെ സമീപിച്ചത്. ഇവര്‍ നല്‍കിയ പരാതിയേ തുടര്‍ന്ന് പൊലീസ് ദിനേഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisement