എഡിറ്റര്‍
എഡിറ്റര്‍
ഓം ശാന്തി ഓശാനയില്‍ അഭിനയിക്കാന്‍ മൂന്ന് സംവിധായകര്‍
എഡിറ്റര്‍
Monday 27th January 2014 8:42pm

directors

സംവിധായകര്‍ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത് അടുത്തിടെയായി മലയാള സിനിമയില്‍ തരംഗമാവുകയാണ്. അവസാനമായി അന്നയും റസൂലിലുമാണ് സംവിധായകന്റെ മികച്ച അഭിനയ ശേഷിയെ നമ്മള്‍ നോക്കിക്കണ്ടത്.

ചിത്രത്തില്‍ ഫഹദിന്റെ അച്ഛനായി പ്രശസ്ത സംവിധായകന്‍ രഞ്ജിത്തും സഹോദരനായി ആഷിക് അബുവുമാണ് പ്രത്യക്ഷപ്പെട്ടത്. ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാനയിലാണ് അടുത്തതായി സംവിധായകര്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ നസ്‌റിയയുടെ അച്ഛന്റെ വേഷത്തില്‍ രണ്‍ജി പണിക്കരും മറ്റ് പ്രധാന വേഷങ്ങളില്‍ വിനീത് ശ്രീനിവാസനും ലാല്‍ ജോസുമാണ് എത്തുന്നത്.

വിനീത് ശ്രീനിവാസന്‍ നേരത്തെ അഭിനയംരംഗത്ത് തന്റെ പ്രാഗ്ത്ഭ്യം തെളിയിച്ച വ്യക്തിയാണെങ്കിലും ലാല്‍ ജോസിനും രണ്‍ജി പണിക്കര്‍ക്കും ഇതൊരു പുതിയ അനുഭവം തന്നെയാകും.

ഹിറ്റ്‌മേക്കറുകള്‍ അഭിനയത്തിലൂടെയും പ്രേക്ഷകരെ വിനോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. നായികാ കേന്ദ്രീകൃത ചിത്രത്തില്‍ നസ്‌റിയ നസീമും നിവിന്‍ പോളിയുമാണ് നായികാനായകന്‍മാര്‍.

Advertisement