ന്യൂജേഴ്‌സി: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ന്യൂജേഴ്‌സിയിലെ ഷോപ്പിങ് മോളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഏഴ് പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

Ads By Google

യാതൊരു പ്രകോപനവുമില്ലാതെ അക്രമി ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചതായും അറിയുന്നു.

നാലുമണിക്കാണ് സംഭവം. ന്യൂജഴ്‌സിയിലെ ഓള്‍ഡ് ബ്രിഡ്ജ് പാര്‍ക്ക് സെവന്‍ റോഡിന് സമീപമുള്ള ഷോപ്പിങ് മാളില്‍ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭംവം. ഷോപ്പിങ് മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ തോക്കുധാരിയായ അക്രമി ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഷോപ്പിങ് മാളിലേക്കുള്ള റോഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ താത്കാലികമായി അടച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമേരിക്കയിലെ വിസ്‌കോണ്‍സ് ഓക്രീക്കിലെ ഒരു സിഖ് ഗുരുദ്വാരയില്‍ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിട്ട് അധികനാള്‍ കഴിയുന്നതിന് മുമ്പാണ് പുതിയ സംഭംവം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അമേരിക്കയിലെ സ്ഥിരം സംഭവമാകുകയാണ്.