എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു: കേരളത്തില്‍ മൂന്നു പേര്‍
എഡിറ്റര്‍
Saturday 8th March 2014 3:07pm

bjp

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.

കേരളത്തിലേക്കുള്ള മൂന്ന് സ്ഥാനാര്‍ത്ഥിമാരുടെ പേരാണ് പട്ടികയിലുള്ളത്.

തിരുവനന്തപുരത്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, എറണാകുളത്ത് എ.എന്‍ രാധാകൃഷ്ണന്‍, കാസര്‍ഗോഡ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവരാണ് മത്സരിക്കുക.

കെ.സുരേന്ദ്രനെ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുവെന്ന അനൗദ്യോഗിക വാര്‍ത്ത നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ തള്ളിയിരുന്നു.

തിരുവനന്തപുരത്ത് ഒ.രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഏതാണ്ട് ഉറപ്പിച്ചതായിരുന്നു.

Advertisement