എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ഡെറാഡൂണ്‍ എക്‌സ്പ്രസിന് തീപ്പിടിച്ച് 9 മരണം
എഡിറ്റര്‍
Wednesday 8th January 2014 6:31am

train

താനെ: മുംബൈ ഡെറാഡൂണ്‍ എക്‌സ്പ്രസിന് തീപ്പിടിച്ച് 9 മരണം. താനെയ്ക്ക് സമീപം ധനുഷ് റോഡ് സ്‌റ്റേഷനിലാണ് തീപ്പിടിച്ചത്.

മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. അപകടകാരണം വ്യക്തമല്ല. 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എസ്3, എസ്4, എസ്5 കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. ഒരു ബോഗിയില്‍ നിന്നും തീ മറ്റ് ബോഗികളിലേക്ക് പടരുകയായിരുന്നു.

ബാന്ദ്ര ടെര്‍മിനസിനും ധര്‍ബന്‍ സ്റ്റേഷനുമിടയിലാണ് ധര്‍ബന്‍ എക്‌സ്പ്രസ് ഓടുന്നത്.

തീ ഇപ്പോള്‍ നിയന്ത്രണ വിധേയമായിരിക്കുകയാണ്. യാത്രക്കാരെ മുഴുവന്‍ മാറ്റിക്കഴിഞ്ഞു. തീപ്പിടിച്ച മൂന്ന് ബോഗികള്‍ മാറ്റി ട്രെയിന്‍ യാത്ര തുടര്‍ന്നു.

Advertisement