ഗുരുവായൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഗുരുവായൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായ മൂന്നുപേരും നെന്മണിക്കര സ്വദേശികളാണ്. പിടിയിലായ ഫായിസ് നാലുവര്‍ഷം മുമ്പ് ഇവിടെ കൊലല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഫാസിലിന്റെ സഹോദരനാണ്.

ഫായിസിന്റെ കാറിലെത്തിയാണ് അക്രമികള്‍ ആനന്ദിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൂന്നുപേരും ഗുരുവായൂരിലെ ബന്ധുവീടുകളില്‍ ഒളിച്ചുകഴിയുകയായിരുന്നു

നെന്മണിക്കര സ്വദേശി ആനന്ദ് ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്.


Also Read: ‘മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, നാടുവിട്ടില്ലെങ്കില്‍ കൊന്നുകളയും’ എന്നു പറഞ്ഞ് കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി


ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ അടുത്തിടെയാണ് ആനന്ദ് ജാമ്യത്തില്‍ ഇറങ്ങിയത്.