എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടികളുടെ റോക്ക്ബാന്റ്: ഭീഷണിപ്പെടുത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 7th February 2013 8:00am

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ആദ്യ വനിതാ മ്യൂസിക് ബാന്റിനെതിരെ ഓണ്‍ലൈന്‍ ഭീഷണി മുഴക്കിയവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കാശ്മീരിലെ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആരംഭിച്ച പ്രകാശ് റോക്ക് ബാന്റിനെതിരെയായിരുന്നു ഭീഷണി.

താരീഖ് ഖാന്‍, റമീസ് ഷാ, ഇര്‍ഷാദ് അഹമ്മദ് ഷാ എന്നിവരെയാണ് കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി. സംഭവത്തില്‍ ഇനിയും അറസ്റ്റുകള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

Ads By Google

കാശ്മീരില്‍ ആദ്യമായി പെണ്‍കുട്ടികള്‍ ചേര്‍ന്ന് മ്യൂസിക് ബാന്റ് തുടങ്ങിയതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തയിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരെ മതപുരോഹിതന്മാര്‍ ഫത്‌വയും പുറപ്പെടുവിച്ചിരുന്നു.

തങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ വഴി ഭീഷണി വരുന്നതായി പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബാന്റ് പിരിച്ചുവിടുന്നതായും പെണ്‍കുട്ടികള്‍ അറിയിച്ചിരുന്നു.

പെണ്‍കുട്ടികള്‍ അതിരുകടക്കുന്നുവെന്നും അവര്‍ വീടുകള്‍ക്കുള്ളില്‍ പാടികൊള്ളട്ടെയുന്നും മതപുരോഹിതര്‍ പറഞ്ഞിരുന്നു. പൊതുസമൂഹത്തിന് മുന്നില്‍ പാടി പെണ്‍കുട്ടികള്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കുകയാണെന്നും മതപുരോഹിതര്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടികളുടെ ബാന്റിനെതിരെയുള്ള പുരോഹിതരുടെ അധിക്ഷേപം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സൂക്ഷമ പരിശോധന നടത്താന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

ഫാറ ദീബ, അനീക ഖാലിദ്, നോമ നസീര്‍ എന്നീ മൂന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളടങ്ങുന്നവരാണ് ബാന്റിലുള്ളത്. ഇവര്‍ 2012 ഡിസംബറില്‍ ബാറ്റില്‍ ഓഫ് ദി ബാന്റ് എന്ന പരിപാടിയില്‍ പ്രകടനം നടത്തുകയും അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

Advertisement