എഡിറ്റര്‍
എഡിറ്റര്‍
ജീവന് ഭീഷണിയുണ്ടെന്ന് കവിതാ പിള്ള
എഡിറ്റര്‍
Wednesday 13th November 2013 3:17pm

kavitha-pillai

തിരുവനന്തപുരം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മെഡിക്കല്‍ സീറ്റ്
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിതാപിള്ള.

നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കാനാവില്ലെന്നും ഭീഷണിയ്ക്ക് പിന്നില്‍ ആരാണെന്ന് പിന്നെ വെളിപ്പെടുത്താമെന്നും കവിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കവിതയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് കവിതാ പിള്ള അറസ്റ്റിലായത്. ആറ് കോടിയിലധികം വരുന്ന തട്ടിപ്പിനായി കൊച്ചിയില്‍ കെ.ജി.കെ ഗ്രൂപ്പ് എന്ന സ്ഥാപനവും നടത്തിയിരുന്നു.

ഒട്ടേറെ പേരില്‍ നിന്നായി ആറ് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസുള്‍പ്പെടെ അഞ്ച് വഞ്ചനാക്കേസുകളാണ് കവിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisement