എഡിറ്റര്‍
എഡിറ്റര്‍
ബദരീനാഥില്‍ സന്യാസിമാര്‍ ഉള്‍പ്പടെ 25 മലയാളികള്‍ കുടുങ്ങി
എഡിറ്റര്‍
Thursday 20th June 2013 10:29am

kedarnath

ന്യൂദല്‍ഹി: പ്രളയക്കെടുത്തിയെ തുടര്‍ന്ന് ബദരീനാഥ് തീര്‍ഥാടനത്തിനെത്തിയ 25 മലയാളികള്‍ കുടുങ്ങി. ആറ് ദിവസമായി ബദരീനാഥില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയാണ്.

ഒരു സന്യാസിനി ഉള്‍പ്പടെ ശിവഗിരിയില്‍ നിന്നുള്ള ഏഴ് സന്യാസിമാരും സംഘത്തിലുണ്ട്. കോട്ടയം, കായംകുളം സ്വദേശികളാണ് ഇവരെല്ലാം.

Ads By Google

അതേസമയം പ്രളയക്കെടുതി രൂക്ഷമായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ ത്തനത്തിന് 2500 സൈനികരെ കുടി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ 10 പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ഉത്തരാഖണ്ഡിലേക്കുള്ള റോഡ് തുറന്നുകൊടുക്കാനും തീരുമാനിച്ചു.

ഇതോടെ കുടുങ്ങിക്കിക്കുന്ന ആയിരക്കണക്കിന് പേര്‍ പുറത്തേക്ക് പോകാന്‍ അവസരമൊരുങ്ങും. അതിനിടെ ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ അയച്ചു തുടങ്ങി.

കനത്ത മഴ തുടങ്ങി മൂന്നാം ദിവസമാണ് ഇത്തരമൊരു രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്.

ഉത്തരാഖണ്ഡിലാണ് മഴ കനത്ത നാശംവിതച്ചത്. ഇവിടെ 150 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേദാര്‍നാഥന്റെ പുണ്യനഗരി മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. കൈലാസനാഥനായ ശിവന്റെ ഇരിപ്പിടമായി വിശ്വസിക്കപ്പെടുന്നതാണ് ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കേദാര്‍നാഥ് ക്ഷേത്രം.

ക്ഷേത്രത്തിന് കേടുപാടുകളൊ ന്നുമുണ്ടായില്ല. കേദാര്‍നാഥിലെ നൂറിലധികം ഹോട്ടലുകളും വീടുകളും മലവെള്ളത്തിലൊലിച്ചുപോയി. ഗൈഡുകള്‍ ഉള്‍പ്പെടെ 5,000ത്തോളം പേരെ കാണാതായിട്ടുണ്ട്.

കേദാര്‍നാഥടക്കമുള്ള ദുരന്തപ്രദേശങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും വിമാനത്തില്‍ നിന്ന് നിരീക്ഷിച്ചു. ഇത്രയേറെ നാശനഷ്ടമുണ്ടാവുന്നത് 43 വര്‍ഷത്തിനിടെ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേദാര്‍നാഥ് നഗരി പുനര്‍നിര്‍മിക്കാന്‍ മൂന്നുവര്‍ഷമെടുക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ഹിമാചല്‍പ്രദേശ്, യു.പി., ഹരിയാണ എന്നിവിടങ്ങളിലും തലസ്ഥാനമായ ഡല്‍ഹിയിലും കനത്ത മഴ നാശംവിതച്ചു.

മലയാളികളുടെ കൂടി അഭിമാനമായ ശങ്കരാചാര്യരുടെ സമാധിസ്ഥലം സ്ഥിതിചെയ്യുന്ന കേദാര്‍നാഥില്‍ അദ്ദേഹത്തിന്റെ പ്രതിഷ്ഠയുമുണ്ട്. ഇന്ത്യയിലെ പൗരാണികവും പ്രമുഖവുമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കേദാര്‍നാഥിലേത്.

ആദിശങ്കരന്റെ പരമ്പരയിലുള്ള ദക്ഷിണേന്ത്യന്‍ പൂജാരിമാരാണ് ഇവിടെപൂജകള്‍ നടത്തുന്നത്. മലവെള്ളത്തില്‍പ്പെട്ട് ക്ഷേത്രത്തില്‍ മുഴുവന്‍ ചെളി നിറഞ്ഞു. പൂജാരിമാരും മറ്റും ക്ഷേത്രത്തിനുള്ളിലായതിനാല്‍ ജീവന് അപായമുണ്ടായില്ല.

Advertisement