എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ചര്‍ച്ചചെയ്യുന്ന ഹാളിനു പുറത്ത് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളുടെ റാലി
എഡിറ്റര്‍
Tuesday 21st February 2017 9:26pm

 

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ചര്‍ച്ചചെയ്യുന്ന ഹാളിനു പുറത്ത് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളുടെ റാലി. ട്രംപിന്റെ സന്ദര്‍ശനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 1.8 മില്ല്യണ്‍ ജനങ്ങള്‍ ഒപ്പിട്ടഹര്‍ജിയെക്കുറിച്ച് എം.പിമാരുടെ ചര്‍ച്ച നടക്കുന്ന ഹാളിനു പുറത്താണ് ‘ട്രംപിനെ വിലക്കൂ’ എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ അണിനിരന്നത്.


Also read ഗോവയിലെ ബി.ജെ.പി നേതാവ് കൊലപാതകം നടത്തുന്നത് താന്‍ നേരില്‍ കണ്ടിരുന്നെന്ന് മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍


ട്രംപിനെതിരായ രണ്ടാമത്തെ റാലിയാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ലണ്ടനില്‍ നടക്കുന്നത്. കഴിഞ്ഞ മാസം ട്രംപിനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി ട്രംപിനെ ക്ഷണിച്ചതിനെത്തുടര്‍ന്നായിരുന്നു ലണ്ടനില്‍ ആദ്യ റാലി നടന്നത്.

ഏഴു മുസ്‌ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയാണ് ഇംഗ്ലീഷ് ജനതയെ ട്രംപിനെതിരെ അണിനിരക്കാന്‍ പ്രേരിപ്പിച്ചത്. അമേരിക്കയിലേക്കുള്ള യാത്രികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിനെ ബ്രിട്ടനിലും വിലക്കുക എന്നാവശ്യപ്പെട്ട് 1.8 മില്ല്യണ്‍ ജനങ്ങള്‍ ഒപ്പിട്ട ഭീമന്‍ ഹര്‍ജിയാണ് പാര്‍ലമെന്റിന് സമര്‍പ്പിച്ചിരുന്നത്.

ട്രംപിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തും അനുകൂലിച്ചും ലഭിച്ച പരാതികള്‍ ചര്‍ച്ചചെയ്തായിരുന്നു എം.പിമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ ട്രംപിനെതിരായ വികാരം മാത്രമായിരുന്നു ചര്‍ച്ച നടക്കുന്ന ഹാളിനു പുറത്ത് സംഘടിച്ച ജനങ്ങളിലുണ്ടായിരുന്നത്. ട്രംപിനെതിരായ ബാനറുകളുമായായിരുന്നു പ്രതിഷേധക്കാര്‍ സംഘടിച്ചത്.

Advertisement