എഡിറ്റര്‍
എഡിറ്റര്‍
NOT IN MY NAME’ ജൂനൈദിനെ തല്ലിക്കൊന്ന സംഭവത്തില്‍ ജൂണ്‍ 28ന് അഞ്ച് നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ച്
എഡിറ്റര്‍
Tuesday 27th June 2017 11:56am

ന്യൂദല്‍ഹി: പശുവിന്റെ പേരിലുള്ള സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഹരിയാന സ്വദേശിയായ ജുനൈദ് എന്ന 16കാരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 18ന് ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ പ്രതിഷേധ റാലി നടക്കും.

സിനിമ പ്രവര്‍ത്തകയായ ശഭ ദിവാന്റെ ജൂണ്‍ 24 ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റില്‍ നിന്നാണ് ഇത്തരമൊരു പ്രതിഷേധം രൂപം കൊണ്ടത്. കൊല്‍ക്കത്ത, ദല്‍ഹി, ഹൈദരാബാദ്, തിരുവനന്തപുരം, ബംഗളുരു എന്നീ നഗരങ്ങളില്‍ ഒരേസമയമാണ് പ്രതിഷേധ മാര്‍ച്ച നടക്കുക.


Also Read: ആ മാപ്പു പറയല്‍ ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല; വിമര്‍ശനം ഭയന്നാണ്: സലിംകുമാറിന്റെയും നടിമാരുടെ സംഘടനയുടെയും നിലപാടുകളെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി


കഴിഞ്ഞ 22-ാം തിയ്യതി ആയിരുന്നു ട്രെയിനില്‍ വെച്ച് ബീഫ് കൈവശം ഉണ്ടെന്ന് ആരോപിച്ച് 16 വയസ്സുകാരന്‍ ജുനൈദിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ശഭ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് രാജ്യവ്യാപകമായി ‘NOT IN MY NAME’ എന്ന് ഹാഷ് ടാഗില്‍ കൂട്ടായ്മ രൂപപ്പെട്ടു.

തുടര്‍ന്നാണ് അക്രമത്തെ പ്രതിരോധിക്കുക എന്ന ആഹ്വാനത്തോടെ ജൂണ്‍ 28 ന് ഒരേ സമയം പ്രതിഷേധം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ജനങ്ങളുടെ സങ്കടത്തിലും ദേഷ്യത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ പ്രതിഷേധം ഉയരുന്നതെന്ന് ശഭ പറഞ്ഞു. ദല്‍ഹി ജന്ദര്‍ മന്ദറില്‍ രാവിലെ 6മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ ജുനൈദിന്റെ കുടുംബത്തെയും പങ്കെടുപ്പിക്കും.

Advertisement