എഡിറ്റര്‍
എഡിറ്റര്‍
നീന്തല്‍ താരം ഇയാന്‍ തോര്‍പ്പിന്റെ ആത്മകഥയിലെ വിവാദ വിവരണം
എഡിറ്റര്‍
Saturday 13th October 2012 1:03pm

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പിന്റെ ആത്മകഥ ദിസ് ഈസ് മി: ദ് ഓട്ടോബയോഗ്രഫി പുറത്തിറങ്ങി. വിഷാദ രോഗത്തിനടിമപ്പെട്ട താന്‍ പലവട്ടം ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മാനസിക ബുദ്ധിമുട്ടുകള്‍ക്കും വിഷാദ രോഗത്തിനും അടിമപ്പെട്ട് ജീവിതം വഴിമുട്ടി നിന്നപ്പോള്‍ ആത്മഹത്യയെന്ന ഒറ്റ കാര്യം മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളുവെന്നും പുസ്തകത്തില്‍ പറയുന്നു.

Ads By Google

എന്നാല്‍ പില്‍ക്കാലത്ത് ചിന്തിച്ചുകൂട്ടിയതൊക്കെയും തെറ്റായി പോയെന്ന് മനസിനോട് ഏറ്റുപറഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്നു.

16 സുവര്‍ണ വിജയങ്ങളാണ് തോര്‍പ്പിന്റെ പേരിലുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 11, ഒളിമ്പിക്‌സില്‍ അഞ്ച്. ഇതിന് പുറമെ 13 ലോക റെക്കോര്‍ഡുകളും. തോര്‍പ്പിന് സ്വന്തമായിരുന്നു.

നീന്തല്‍ക്കുളത്തിലെ അസാമാന്യ പ്രകടനങ്ങളിലൂടെ തോര്‍പെഡോ എന്ന പേരു നേടിയ ഇയാന്‍ തോര്‍പ്പ് ഇരുപത്തിനാല് വയസ് പ്രായമുള്ളപ്പോഴാണ് മത്സര രംഗത്തുനിന്ന് വിടവാങ്ങിയത്.

2002ലെ സിഡ്‌നി ഒളിംപിക്‌സിലൂടെയാണു തോര്‍പ്പ് ശ്രദ്ധിക്കപ്പെടുന്നത്. 2004ല്‍ ഏഥന്‍സില്‍ മൂന്ന് സ്വര്‍ണം നേടിയായിരുന്നു തോര്‍പ്പ് റെക്കോര്‍ഡ് കുറിച്ചത്.

Advertisement