കൊച്ചി: തോപ്പുംപടിയില്‍ സ്വകാര്യ ബസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. കഴുത്തുമുട്ടത്ത് സ്വകാര്യ ബസ് ഓട്ടോ സ്റ്റാന്റിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. സൈക്കിള്‍ യാത്രക്കാരനായിരുന്ന സി.സി.ആന്റണി എന്നയാളാണ് മരിച്ചത്. സെബാസ്റ്റ്യന്‍, തങ്കച്ചന്‍ എന്നീ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എറണാകുളത്ത് നിന്നും ഫോര്‍ട്ട് കൊച്ചിയിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. ഇവിടെ ഓട്ടോ സ്റ്റാന്റും ബസ് സ്‌റ്റോപ്പും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.