എഡിറ്റര്‍
എഡിറ്റര്‍
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഹാജരാകാന്‍ തയ്യാര്‍; പോത്തേട്ടന്‍ ബ്രില്യന്‍സില്‍ സസ്‌പെന്‍സ് നിറഞ്ഞ ടീസര്‍ കാണാം
എഡിറ്റര്‍
Friday 2nd June 2017 1:17pm

കോഴിക്കോട്: മലയാളസിനിമയില്‍ ഇടുക്കിയുടെ കുളിര്‍ക്കാറ്റ് വീശി നേടിയ വിജയമായ മഹേഷിന്റ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനൊരുക്കുന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് കരുതിവെച്ച ടീസറില്‍ നായകന്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടുമാണുള്ളത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലും ഇരുവരും തന്നെയായിരുന്നു.


Also Read: സ്ത്രീകള്‍ക്കെതിരായ അതിക്രമം: അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ പൂര്‍ണ നഗ്നരായി സ്ത്രീകളുടെ പ്രതിഷേധം


പോത്തേട്ടന്‍ ബ്രില്യണ്‍സില്‍ ഒരുങ്ങുന്ന ഒരു ചിത്രമായിരിക്കും ഇതും എന്ന് ഫസ്റ്റ് ലുക്കും ടീസറും ഉറപ്പു നല്‍കുന്നുണ്ട്.
ദേശീയ അവാര്‍ഡിന്റെ നിറവിലുള്ള മഹേഷിന്റെ പ്രതികാരം ടീമിന്റെ കയ്യില്‍ നിന്നും വീണ്ടുമൊരു സൂപ്പര്‍ ഹിറ്റാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം എന്നതും ശ്രദ്ധേയമാണ്.

നേരത്തെ മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയെഴുതിയ ശ്യാം പുഷ്‌കരനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഉര്‍വ്വശി തിയ്യറ്റേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിനും സുരാജിനു പുറമെ സൗബിന്‍ ഷഹീര്‍, അലന്‍സിയര്‍ ലോപ്പസ് എന്നിവരും ചിത്രത്തിലുണ്ട്. ബിജിബാലിന്റേതാണ് സംഗീതം.

Advertisement