എഡിറ്റര്‍
എഡിറ്റര്‍
ബിജുവിനെ ദല്‍ഹിയില്‍ ഒളിവില്‍ പാര്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ പാവം പയ്യന്‍
എഡിറ്റര്‍
Thursday 20th June 2013 12:58pm

kerala-house-bill

ന്യൂദല്‍ഹി: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിള ദല്‍ഹിയില്‍ ഒളിവില്‍ പാര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.

സരിത അറസ്റ്റിലായ ജൂണ്‍ മൂന്നുമുതല്‍ ആറുവരെയാണ് ദല്‍ഹിയിലെ നക്ഷത്രഹോട്ടലായ ലീല പാലസില്‍ സ്വന്തം പേരില്‍ മുറിയെടുത്ത് തോമസ് കുരുവിള ബിജുവിനെ പാര്‍പ്പിച്ചത്.

ജൂണ്‍ മൂന്നിന് രാത്രി 9.48നാണ് കുരുവിളയുടെപേരില്‍ ലീല ഹോട്ടലില്‍ മുറിയെടുത്തത്.

Ads By Google

ഇതേദിവസം മുഖ്യമന്ത്രിക്കൊപ്പം ദല്‍ഹിയില്‍ എത്തിയ കുരുവിള കേരള ഹൗസിലെ 103ാം നമ്പര്‍ മുറിയിലാണ് കഴിഞ്ഞത്. ലീല പാലസില്‍ ഇരുവരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചതിന് സാക്ഷികളുള്ളതായും പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഈ സമയം ദല്‍ഹിയിലുണ്ടായിരുന്നു.

ലീല പാലസില്‍ റൂം നമ്പര്‍ 644 എന്ന മുറിയിലാണ്‌ കുരുവിള എടുത്തിരുന്നത്. ദിവസം 10000 രൂപയുള്ള റോയല്‍ പ്രീമിയം മുറിയാണിത്. തോമസ് കുരുവിള, കെ 12, കോട്ടയം പിഒ, 695121 എന്ന വിലാസമാണ് ഹോട്ടല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്.

മുറിയെടുത്ത ജൂണ്‍ മൂന്നിന് ഭക്ഷണ ഇനത്തില്‍ പണമൊന്നും ആയിട്ടില്ല. എന്നാല്‍, കുരുവിള മുഖ്യമന്ത്രിക്കൊപ്പം ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ജൂണ്‍ നാലിന് മൂന്നുനേരവും അദ്ദേഹത്തിന്റെ പേരില്‍ ലീല ഹോട്ടലില്‍ ഭക്ഷണബില്ലായിട്ടുണ്ട്.

സംഘടനാചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ജൂണ്‍ മൂന്നിന് രാത്രിയാണ് കേരളത്തിലേക്ക് മടങ്ങിയത്. വിമാനത്താവളംവരെ കുരുവിളയും ഉണ്ടായിരുന്നു.

ജൂണ്‍ നാലിനുതന്നെ കുരുവിള കേരളഹൗസിലെ മുറി വിട്ടെങ്കിലും ബില്‍ അടച്ചത് ജൂണ്‍ അഞ്ചിനാണ്. ലീലയില്‍ തോമസ് കുരുവിളയുടെ പേരിലെടുത്ത മുറി ഒഴിയുന്നത് ജൂണ്‍ ആറിന് പകല്‍ 12.01നും. ഭക്ഷണവും താമസവുമടക്കം മൂന്ന് ദിവസത്തെ ഹോട്ടല്‍ ബില്‍ ഇനത്തില്‍ ആകെ 46,839 രൂപയാണ് അടച്ചത്.

ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  ഇക്കാര്യം പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

kerala-house-bill-2

Advertisement