തിരുവനന്തപുരം: ഐസ്‌ക്രീം കേസ് അനിശ്ചിതമായി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവ് സന്ദര്‍ഭോചിതമാണെന്ന് തോമസ് ഐസക്. വിധി താന്‍ സ്വാഗതം ചെയ്യുന്നു. കേസ് അട്ടിമറിക്കുന്നതിന് ഏതെല്ലാം രീതിയില്‍ ഇടപെടുന്നു എന്നതിന് ഇരകളുടെ തന്നെ സാക്ഷിമൊഴികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഞ്ഞാലിക്കുട്ടി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇനിയെങ്കിലും കുഞ്ഞാലിക്കുട്ടി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നതിന് ഒരു മന്ത്രിതന്നെ കൂട്ടുനില്‍ക്കുന്നത് ഭൂഷണമല്ലെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ സ്വീധീനിച്ച് അന്വേഷണം വഴി തിരിച്ചു വിടുന്നത് തടയാന്‍ ഉചിതമായ തീരുമാനമാണ് ഹൈക്കോടതിയുടേതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.