എഡിറ്റര്‍
എഡിറ്റര്‍
കള്ളനോട്ട് പ്രചരിക്കാന്‍ കാരണം ഒരുസുരക്ഷയുമില്ലാത്ത നോട്ടുകള്‍ പുറത്തിറക്കിയത്: നോട്ടുക്ഷാമം കള്ളനോട്ടിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചെന്നും തോമസ് ഐസക്
എഡിറ്റര്‍
Saturday 13th May 2017 10:54am

കോഴിക്കോട്: വേണ്ടത്ര സുരക്ഷയില്ലാതെ നോട്ടുകള്‍ പുറത്തിറക്കിയതാണ് കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ കാരണമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് 500രൂപയുടെയും 2000രൂപയുടെയും കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു എന്ന വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് മാതൃഭൂമി ന്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളനോട്ടുകളും കള്ളപ്പണവും തടയാന്‍ എന്ന പേരിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം കൊണ്ടുവന്നത്. എന്നാല്‍ ഈ രണ്ടു കാര്യങ്ങളിലും സമ്പൂര്‍ണപരാജയമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Must Read: സൂപ്പര്‍മാനോ സ്‌പൈഡര്‍മാനോ അല്ല ഇവനാണ് ഹീറോ; ഹൈസ്പീഡ് ട്രെയിനുമുന്നിലേക്ക് ചാടുന്ന യുവതിയെ സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷിച്ച് യുവാവ്: വീഡിയോ കാണാം 


പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു എന്നറിഞ്ഞപ്പോള്‍ മികച്ച സുരക്ഷാ മുന്‍കരുതലുകളുള്ള നോട്ടുകളാവും പുറത്തിറക്കുകയെന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ കള്ളനോട്ടുകളും വിപണിയിലെത്താന്‍ തുടങ്ങിയത് യാതൊരു സുരക്ഷയുമില്ലാതെയാണ് ഈ നോട്ടുകള്‍ പുറത്തിറക്കിയതെന്ന ആക്ഷേപങ്ങള്‍ക്ക് ശക്തിപകരുതെന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വലിയ തോതില്‍ നോട്ടുക്ഷാമമുണ്ടെന്നും ഇതാണ് കള്ളനോട്ടുകളുടെ ഡിമാന്റ് വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: സംസ്ഥാനത്ത് 500 ന്റേയും 2000 ന്റേയും കള്ളനോട്ട് വ്യാപകം; 50000 രൂപ നല്‍കിയാല്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് ലഭിക്കും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് 


കള്ളനോട്ടുകള്‍ തടയാനായി ട്രഷറിയിലും മറ്റും കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ കള്ളനോട്ടുകള്‍ക്കെതിരെ ശക്തമായ പൊലീസ് നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

50000 രൂപയുടെ ഒറിജിനല്‍ നോട്ട് നല്‍കിയാല്‍ ഒരു ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ വരെ നല്‍കുന്ന കണ്ണികള്‍ കേരളത്തില്‍ സുലഭമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാതൃഭൂമി ന്യൂസിന്റെ ഒളികണ്ണിലാണ് സംസ്ഥാനത്തെ കള്ളനോട്ട് വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടു വന്നത്.

Advertisement